Tuesday, October 21, 2008

ബാലുശ്ശേരിയില്‍ ഇരട്ട ഹര്‍ത്താല്‍.

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ ഇന്ന് ഇരട്ട ഹര്‍ത്താല്‍ ആയിരുന്നു. ആര്‍.എസ്സ്.എസ്സ്. കാര്യാലയത്തിനും ബീ.ജെ.പി. നിയോജക മണ്ഡലം ആപ്പീസിനും നേരേ ആക്രമണം ഉണ്ടായതില്‍ പ്രതിഷേധിച്ച് സംഘപരിവാറും മാര്‍ക്സിസ്റ്റ് പാര്‍ട്ടി ആപ്പീസ് ആക്രമിയ്ക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് ഇടതു പരിവാറും ഇന്ന് വേറിട്ട ഹര്‍ത്താലുകള്‍ ആചരിച്ചു.

ഹര്‍ത്താല്‍ ഒറ്റനോട്ടത്തില്‍:

പ്രഖ്യാപിച്ചത്:
ഇടതു പരിവാറും സംഘപരിവാറും.

ബാധിത പ്രദേശം:
ബാലുശ്ശേരി നിയോജക മണ്ഡലം

തീയതി:
കൃസ്താബ്ദം രണ്ടായിരത്തി എട്ട് ഒക്ടോബര്‍ മാസം ഇരുപത്തി ഒന്നാം തീയതി ചൊവ്വാഴ്ച.

ദൈര്‍ഘ്യം:
രാവിലെ ആറുമുതല്‍ വൈകിട്ട് ആറു വരെ.

കാരണം:
1. സി.പി.എം. ബാലുശ്ശേരി ഏരിയാ കമ്മിറ്റിയുടെ ആസ്ഥാന മന്ദിരമായ ബാലുശ്ശേരിയിലുള്ള ബി.ടി.ആര്‍. മന്ദിരം ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ ഉള്ള ഇടതു പക്ഷത്തിന്റെ പ്രതിഷേധം.

2. ആര്‍.എസ്സ്.എസ്സ്. കാര്യാലയത്തിനും ബീ.ജെ.പി. നിയോജക മണ്ഡലം ആപ്പീസിനും നേരേ ആക്രമണം ഉണ്ടായതില്‍ ഉള്ള ബീ.ജെ.പി. പ്രതിഷേധം

ദേശാഭിമാനി വാര്‍ത്ത ഇവിടെ.

മാതൃഭൂമീ വാര്‍ത്ത ഇവിടെ

ആക്രമണം നടത്തിയത് പരസ്പരം. ഹര്‍ത്താല്‍ ആഹ്വോനം ഒറ്റയ്ക്കൊറ്റയ്ക്ക്. ജനജീവിതം സ്തംഭിപ്പിച്ചത് ഒരുമിച്ച്. പൊതുജനം വലഞ്ഞത് മിച്ചം.

3 comments:

അഞ്ചല്‍ക്കാരന്‍ said...

ആക്രമണം നടത്തിയത് പരസ്പരം. ഹര്‍ത്താല്‍ ആഹ്വോനം ഒറ്റയ്ക്കൊറ്റയ്ക്ക്. ജനജീവിതം സ്തംഭിപ്പിച്ചത് ഒരുമിച്ച്. പൊതുജനം വലഞ്ഞത് മിച്ചം.

ബാലുശ്ശേരിയില്‍ ഇരട്ട ഹര്‍ത്താല്‍.

girishvarma balussery... said...

ഞാനും ഒരു ബാലുശേരികാരന്‍ ... ഇപ്പോള്‍ നാട്ടില്‍ അല്ല... ബാലുശേരിയില്‍ വീടിന്‍റെ പണി നടക്കുന്നു... വര്‍ഷങ്ങള്‍ക്കു ശേഷം അവിടെ സ്ഥിര താമസമാക്കാന്‍ വരുന്ന എന്നെ പോലുള്ളവരെ നടുക്കുന്ന സംഭവങ്ങള്‍ ആണല്ലോ ഇപ്പോള്‍ അവിടെ നടക്കുന്നത്... ബാലുശ്ശേരി ഒരു കണ്ണൂര്‍ ആക്കാന്‍ നോക്കുന്ന ഇവന്മ്മാരുടെ ഇടയിലേക്ക് എങ്ങിനെ ഞാന്‍ വരും..?

anushka said...

ബാലുശ്ശേരിയില്‍ രണ്ടു സംഘടനകള്‍ അടുത്തടുത്ത രണ്ട് ദിവസങ്ങളിലാണ്‌ ഹര്‍ത്താല്‍ നടത്തിയത്.ഒരേ ദിവസമായിരുന്നില്ല.ഭക്ഷണം കിട്ടാതെ ജോലി ചെയ്യേണ്ടി വന്നതാണ്‌ എനിക്കുണ്ടായ ബുദ്ധിമുട്ട്.