ഹര്‍ത്താലാഘോഷങ്ങള്‍ നിരനിരയായി വരുന്നു. ഓണം റംസാന്‍ ചെറിയപെരുന്നാള്‍ അവധികള്‍ക്കും ആഘോഷങ്ങള്‍ക്കും ശേഷം ഹര്‍ത്താലുകളുടെ പ്രളയം തന്നെ.
ഇന്നത്തെ ഹര്‍ത്താല്‍ ആലപ്പുഴ ജില്ലയിലായിരുന്നു.
ഹര്‍ത്താല്‍ ഒറ്റനോട്ടത്തില്‍:
പ്രഖ്യാപിച്ചത്:
ബീ.ജെ.പി.
തീയതി:
കൃസ്താബ്ദം രണ്ടായിരത്തി എട്ട് ഒക്ടോബര്‍ മാസം പതിനാലാം തീയതി ചൊവ്വാഴ്ച.
ദൈര്‍ഘ്യം:
രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ.
ഹേതു:
എസ്.എഫ്.ഐ ആഹ്വാനം ചെയ്ത പഠിപ്പു മുടക്കു സമരത്തെ എതിര്‍ത്ത ഏ.ബീ.വീ.പി. പ്രവര്‍ത്തകരെ സമാധാനപരമായി കൈകാര്യം ചെയ്ത എസ്.എഫ്.ഐക്കാരെ വളരെ സമാധാനപരമായി ആര്‍.എസ്.എസ്സുകാര്‍ കൈകാര്യം ചെയ്തതില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐക്കാര്‍ നടത്തിയ ധര്‍ണ്ണയിലേക്ക് കല്ലേറു നടത്തിയ ആര്‍.എസ്സ്.എസ്സുകാരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പോലീസ് സ്റ്റേഷന്‍ ഉപരോധിച്ച ബീജേപീ പ്രവര്‍ത്തകരേയും നേതാക്കന്മാരേയും കൈകാര്യം ചെയ്ത പോലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താല്‍.
കഥയെന്തായാലും ഹര്‍ത്താല്‍ വിജയിച്ചാല്‍ മതിയല്ലോ. അതു വിജയിച്ചു.
വിജയ ഫലകം:
1. ചേര്‍ത്തല കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ എട്ടു ബസ്സുകളുടെ ചില്ലുകള്‍ ചിന്നിച്ചിതറി.
2. കെ.എസ്.ആര്‍.ടി.സി ഡ്രൈവറന്മാരായ ശ്രീ. ജയിംസ് വര്‍ഗ്ഗീസ്, പ്രസാദ്, കണ്ടക്ടര്‍ പി.കെ.ദാസ്, യാത്രക്കാരന്‍ പുഷ്കരന്‍ തുടങ്ങിയവര്‍ ആശുപത്രിയില്‍.
3. പള്ളിപ്പുറം എഞ്ചിനീയറിങ്ങ് കോളേജിന് കംബൂട്ടറുകള്‍ വേറേ വാങ്ങാം.
4. ദേശീയ പാത വിജനമാക്കി.
5. ബോട്ടു സര്‍വ്വീസും ജങ്കാര്‍ സര്‍വ്വീസും വേണ്ടെന്നു വച്ചു.
6. സ്കൂളുകള്‍ക്ക് അവധി.
7. ഓഫീസുകള്‍ക്ക് അവധി.
8. സ്വകാര്യ ബസ്സുകള്‍ നിരത്തിലിറങ്ങിയില്ല.
9. വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരേ കല്ലേറ്.
അങ്ങിനെ തികച്ചും സമാധാനപരമായി ആലപ്പുഴ ജില്ലയില്‍ ഹര്‍ത്താലാഘോഷം കെങ്കേമമായി കൊണ്ടാടി.
ആലപ്പുഴ ഹര്‍ത്താലിലേയ്ക്ക് ശ്രദ്ധ ക്ഷണിച്ച സുഹൃത്തുക്കള്‍ക്ക് നന്ദി.
------------------------------
നാളത്തെ ഹര്‍ത്താല്‍ മഹാമഹം : കാസര്‍കോഡ് താലൂക്കില്‍.
Tuesday, October 14, 2008
Subscribe to:
Posts (Atom)