Wednesday, October 22, 2008

തിരുവനന്തപുരത്ത് സംയുക്ത ഹര്‍ത്താല്‍

ഹൈക്കോടതി ബഞ്ച് സ്ഥാപിച്ചു കിട്ടുന്നതിനായിട്ടാണ് തിരുവനന്തപുരത്ത് ഹര്‍ത്താല്‍ ആഘോഷിച്ചത്. ഹര്‍ത്താലിനെതിരേ ശക്തമായ നിലപാടെടുക്കുന്ന കേരളാ ഹൈക്കോടതിയ്ക്ക് വേണ്ടി ഹര്‍ത്താലാചരിച്ച ദിനം എന്ന വൈരുദ്ധ്യത്തിനാണ് സാക്ഷര കേരളം ഇന്ന് സാക്ഷ്യം വഹിച്ചത്.

ഹര്‍ത്താല്‍ ഒറ്റ നോട്ടത്തില്‍:


പ്രഖ്യാപിച്ചത്:
അഭിഭാഷക സംയുക്ത സമരസമിതി.

തീയതി:
കൃസ്താ‍ബ്ദം രണ്ടായിരത്തി എട്ട് ഒക്ടോബര്‍ മാസം ഇരുപത്തി ഒന്ന് ചൊവ്വാഴ്ച.

ബാധിത പ്രദേശം:
തിരുവനന്തപുരം ജില്ല.

അനന്തരം:
കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ പതിമൂന്നെണ്ണത്തിന്റെ ചില്ലുകള്‍ മാറ്റി വെയ്ക്കാം. കുടിവെള്ള ടാങ്കല്‍ ലോറിയൊന്ന് കല്ലേറിനാല്‍ തകര്‍ന്നു. ബസ്സുജീവനക്കാരഞ്ചു പേരാശുപത്രിയില്‍. ഓട്ടോ റിക്ഷാകള്‍ പലതു തകര്‍ന്നു. സര്‍വ്വകലാശാലാ പരീക്ഷകള്‍ മാറ്റി വെച്ചു. സ്കൂളുകള്‍ക്ക് അവധി കൊടുത്തു.

ഹൈക്കോടതി ബെഞ്ച് വേണമെന്ന് സര്‍ക്കാര്‍, ഭരണ പക്ഷം, പ്രതിപക്ഷം, പിന്നെ സര്‍വ്വ പക്ഷവും. പിന്നെന്താണ് ഇങ്ങിനെയൊരു ബെഞ്ചിന് തടസ്സം? ഹര്‍ത്താലിലും എല്ലാ പക്ഷവും ഉണ്ടായിരുന്നു.

എല്‍.ഡി.എഫ്, യൂ.ഡി.എഫ്, ബി.ജെ.പി.

ഇങ്ങിനെ എല്ലാവരും കൂടി ചേര്‍ന്ന് സമരം നടത്തിയിട്ടും എന്തേ ഹൈക്കോടതി ബെഞ്ച് വരുന്നില്ല? കാരണം മറ്റൊന്നുമല്ല. സമരം നടത്താന്‍ കല്ലെറിയാന്‍ കരിയൊഴിയ്ക്കാന്‍ എന്നാത്തിനാ ഇന്നി ഒരു സ്ഥാ‍പനം കൂടി തിരുവനന്തപുരത്ത്?

9 comments:

അഞ്ചല്‍ക്കാരന്‍ said...

ഇങ്ങിനെ എല്ലാവരും കൂടി ചേര്‍ന്ന് സമരം നടത്തിയിട്ടും എന്തേ ഹൈക്കോടതി ബെഞ്ച് വരുന്നില്ല? കാരണം മറ്റൊന്നുമല്ല. സമരം നടത്താന്‍ കല്ലെറിയാന്‍ കരിയൊഴിയ്ക്കാന്‍ എന്നാത്തിനാ ഇന്നി ഒരു സ്ഥാ‍പനം കൂടി തിരുവനന്തപുരത്ത്?

തിരുവനന്തപുരം ഹര്‍ത്താല്‍ വിശേഷം.

പക്ഷപാതി :: The Defendant said...

ഹര്‍ത്താല്‍ നിരോധിച്ച കോടതിയുടെ ബഞ്ച് സ്ഥാപിച്ചുകിട്ടാന്‍ രഷ്ട്രീയക്കാരുടെ “ഹര്‍ത്താല്‍” ഹ..ഹ..ഹാ‍.....

ഹര്‍ത്താലിനെതിരെ സമരമിരുന്ന ഗാന്ധിയന്‍ ഹസ്സനും കൂടി പങ്കെടുത്തോ ഹര്‍ത്താലില്‍?

paarppidam said...

നല്ല പോസ്റ്റ്..ഇനിയിപ്പോൾ അധവാ ബഞ്ചുവന്നാൽ തന്നെ ഹർത്താൽ അനുവദിക്കണം എന്നായിരിക്കുമോ ആദ്യത്തെ “രാഷ്ടീയതാല്പര്യ ഹർജി“..
ഇതിപ്പോൾ ആർക്കെതിരെ ആണാവോ ഹർത്താൽ,,കേന്ദ്രത്തിനെതിരെയോ അതോ ഏതെങ്കിലും ഉയർന്ന നീതിപീഠത്തിനെതിരെയോ?

അങ്കിള്‍ said...

സാധാരണ ഹര്‍ത്താല്‍ ആരു നടത്തിയാലും ഉച്ചവരെയൊക്കെ കെ.എസ്.ആര്‍.ടി.സി ബസ്സുകളൊന്നും ഓടിക്കില്ല.ഇന്നലെ അങ്ങനെയല്ല സംഭവിച്ചത്. പൊതുജനങ്ങള്‍ക്ക് പ്രയാസം ഉണ്ടാക്കരുതെന്ന കോടതിയുടെ അഭിപ്രായത്തെ മാനിച്ച് കാലത്തു മുതലേ ബസ്സുകളെല്ലാം നിരത്തിലിറക്കി. രണ്ടു മണിക്കൂറിനകം ഏതാണ്ട് 50 ലക്ഷം രുപയുടെ നഷ്ടം ബസ്സുകള്‍ക്കുണ്ടായപ്പോള്‍ ബസ്സുകളുടെ ഓട്ടം നിര്‍ത്തി.
വൈകീട്ടത്തെ ന്യൂസില്‍ കേട്ടത്, ഈ നഷ്ടത്തിനു കാരണം കോടതിയുടെ അഭിപ്രായം മാനിക്കാന്‍ പോയതു കൊണ്ടാണെന്ന മട്ടിലാണ്.

Anonymous said...

ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com

Sureshkumar Punjhayil said...

Nannayirikkunnu... Best wishes...!!!

Jayachandra Menon said...
This comment has been removed by the author.
Jayachandra Menon said...

സാങ്കേതികജ്ഞാനം കൂടുതലായതു കൊണ്ട് ആദ്യം ഇട്ട കമന്റ് മാഞ്ഞു പോയി. ‘ധാർഷ്ട്യത്തിന്റെ ഭാഷയും സ്വരവും’ എന്ന ഒരു പോസ്റ്റിലൂടെ ഞാനും എന്റെ ധാർമീകരോഷം പ്രകടിപ്പിച്ചിട്ടുണ്ട്. ഹർത്താലാശംസകൾ!

tourismmap said...

I would like to inform u, about a free ads & blog submission web site. Visit the website and submit ur blog details and ads. Everybody can post with out registration and fee. so visit:
freeadposting.co.cc