Friday, August 22, 2008

ഇന്നത്തെ ഹര്‍ത്താല്‍ മഹാമഹം മണലൂരില്‍

ഹര്‍ത്താലിലേയ്ക്ക് മുതല്‍ കൂട്ടാനായി മറ്റൊരു ദിനം കൂടി. മണലൂര്‍ നിയോജക മണ്ഡലത്തിലാണ് ഇന്ന് ഹര്‍ത്താലാഘോഷം. എന്‍.ഡി.എഫ് എന്ന് അറിയപ്പെടുന്ന ഒരു സംഘടന വളരെ സമാധാനപരമായി വെട്ടികൊലപ്പെടുത്തിയ ബൈജു എന്ന ആര്‍.എസ്സ്.എസ്സ്. പ്രവര്‍ത്തകനാണ് ഇന്നത്തെ മണലൂര്‍ ഹര്‍ത്താലിന് ഹേതു.

ഹര്‍ത്താല്‍ ഒറ്റ നോട്ടത്തില്‍:

പ്രഖ്യാപിച്ചത്:
ബി.ജെ.പി, ആര്‍.എസ്സ്.എസ്സ്, ബി.എം.എസ്

തീയതി:
ക്രിസ്തുവിന് ശേഷം രണ്ടായിരത്തി എട്ടാം മാണ്ട് ആഗസ്റ്റ് മാസം ഇരുപത്തി രണ്ടാം തീയതി വെള്ളിയാഴ്ച.

ദൈര്‍ഘ്യം:
രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ.

മണലൂരില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണം. നാളേയ്ക്കൊരു ഹര്‍ത്താലിന് കൂടി അവസരം ഒരുങ്ങികൊണ്ട് കബീര്‍, അലി എന്നിവര്‍ക്കും പാവറ‍ട്ടിയില്‍ വെട്ടേറ്റിട്ടുണ്ട്. ഭാഗ്യമുണ്ടെങ്കില്‍ നാളെ കൂടി മണലൂര്‍ നിവാസികള്‍ക്ക് ഹര്‍ത്താല്‍ ആഘോഷിയ്ക്കാം.

അങ്ങിനെ ഹാര്‍ത്താല്‍ ഗ്രൂപ്പ് ബ്ലോഗിലെ രണ്ടാം ഹര്‍ത്താല്‍ രണ്ടാം ദിനം തന്നെ അഘോഷിയ്ക്കപ്പെടുന്നു. കേരളം ഒന്നുകൂടി മനസ്സു വെച്ചാല്‍ എല്ലാ ദിനവും ഒരോ പോസ്റ്റ് ഉറപ്പിയ്ക്കാം.

ചേര്‍ത്ത് വായിയ്ക്കാം.
മലയാള മനോരമയിലെ വാര്‍ത്ത : ആര്‍.എസ്സ്.എസ്സ്. പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു.

8 comments:

അഞ്ചല്‍ക്കാരന്‍. said...

അങ്ങിനെ ഹാര്‍ത്താല്‍ ഗ്രൂപ്പ് ബ്ലോഗിലെ രണ്ടാം ഹര്‍ത്താല്‍ രണ്ടാം ദിനം തന്നെ അഘോഷിയ്ക്കപ്പെടുന്നു. കേരളം ഒന്നുകൂടി മനസ്സു വെച്ചാല്‍ എല്ലാ ദിനവും ഒരോ പോസ്റ്റ് ഉറപ്പിയ്ക്കാം.

അജ്ഞാതന്‍ said...

അഞ്ചലേ ഞാന്‍ ആദ്യമേ പറഞ്ഞില്ലെ ചുരുങ്ങിയ കാലം കൊണ്ട് ഏറ്റവും കൂടുതല്‍ പോസ്റ്റ് ഈ ബ്ലൊഗില്‍ തന്നെ ;)

ബൈജു സുല്‍ത്താന്‍ said...

നഷ്ടപ്പെടുത്തിയ ഒരു ഹര്‍ത്താല്‍ അവസരം, ഇവിടെ വായിക്കുക.

ഫസല്‍ / fazal said...

ബൈജുവിന്‍റെ വാമൊഴി കടമെടുത്താല്‍..
ഓരോ ഹര്‍ത്താല്‍ വരുന്ന വഴിയേ...

അജ്ഞാതന്‍ said...

പ്രിയ സുഹ്രത്തുകളെ ഇതും കൂടി ഒന്നു കണ്ടേക്കൂ : നടുറോഡില്‍ സത്യപ്രതിഞ

വെട്ടലാത്മന്‍ said...

ഉടന്‍ തന്നെ ആവശ്യമുണ്ട്.

തസ്തിക: വെട്ടിയൊതുക്കല്‍

യോഗ്യത, ചുരുങ്ങിയത് നാലു വെട്ടു കേസ് ഒരെണ്ണത്തിനെയെങ്കിലും തീര്‍ത്തിട്ടുള്ളവര്‍ക്ക് മുങണന
കൂലി,തിരിച്ചു വന്നാല്‍ മുറിവിലിടാന്‍ മഞ്ഞള്‍പ്പൊടി,ആശ്രമം വക വാറ്റ് രണ്‍ടുകുപ്പി.

ബൂലോകത്ത് ആദ്യ കൊട്ടേഷന്‍ സകല അനോണികളേയും

വെട്ട് സമയം അര്‍ദ്ധരാത്രി കൃത്യം എട്ടുമണിക്കു ശേഷം.

ചിത്രകാരന്‍chithrakaran said...

അഞ്ചല്‍ക്കാരനു 365 ദിവസവും പണിയായല്ലോ ഇഷ്ട !!!
(ഇത്രയും ജനകീയമായ ഹര്‍ത്താല്‍ ആഘോഷങ്ങളുടെ ചുമതല വഹിക്കുന്നതിനായി നമ്മുടെ മന്ത്രി സഭയില്‍ ഒരു ഹര്‍ത്തല്‍കാര്യ വകുപ്പു മന്ത്രിയെ ഉള്‍പ്പെടുത്തേണ്ടിവരുമല്ലോ)

അജ്ഞാതന്‍ said...

ബൂലോകര്‍ വിചാരിച്ചാല്‍ വല്ലതും ചെയ്യാന്‍ സാധിക്കുമോ?