Wednesday, August 20, 2008

അഖില ഭാരത കേരളാ പണിമുടക്ക്.

അഖില ഭാരത പണിമുടക്ക് കഴിയുന്നു. പണിമുടക്ക് ദേശീയാടിസ്ഥാനത്തില്‍ ആയിരുന്നു എങ്കിലും ജനജീവിതം സ്തംഭിച്ചത് കേരളത്തിലായിരുന്നു-പതിവു പോലെ. പണിമുടക്ക് ഹര്‍ത്താലായും ഹര്‍ത്താല്‍ ബന്ദായും പരിണമിയ്ക്കുന്ന കേരള ഹര്‍ത്താല്‍ ചരിത്രത്തിലേയ്ക്ക് തങ്കലിപികളാല്‍ എഴുതി ചേര്‍ക്കാവുന്ന ഒരു ദിനവും കൂടിയാണ് കടന്നു പോകുന്നത്.

രണ്ടായിരത്തി എട്ടില്‍ നടന്ന എണ്‍പത്തി രണ്ടാമത്തെ ഹര്‍ത്താലായിരുന്നു ദേശീയ പൊതുപണിമുടക്കിന്റെ രൂപത്തില്‍ കേരളത്തില്‍ ആഘോഷിയ്ക്കപ്പെട്ടത് എന്നതില്‍ നമ്മുക്ക് ആത്മാഭിമാനം കൊള്ളാം. ലോകത്ത് ആര്‍ക്ക് കഴിയും ഇങ്ങിനെയൊരു നേട്ടം ഉണ്ടാക്കിയെടുക്കാന്‍?

പണിമുടക്ക് ഒറ്റ നോട്ടത്തില്‍:

പ്രഖ്യാപിച്ചത്: ഇടതു പക്ഷ തൊഴിലാളി യൂണിയനുകളുടെ സ്പോണ്‍സറിങ്ങ് കമ്മിറ്റി.

തീയതി: ക്രിസ്തുവിന് ശേഷം രണ്ടായിരാം മാണ്ട് ആഗസ്റ്റ് മാസം ഇരുപതാം തീയതി ബുധനാഴ്ച.

ദൈര്‍ഘ്യം:
ഇരുപത്തി നാലു മണിയ്ക്കൂര്‍.

പണിമുടക്ക് വിജയിപ്പിയ്ക്കാന്‍ വിയര്‍പ്പൊഴുക്കിയ പാര്‍ട്ടികള്‍‍:
സി.ഐ.ടി.യു., എ.ഐ.ടി.യു.സി., എച്ച്.എം.എസ്.,യു.ടി.യു.സി., കെ.ടി.യു.സി(ജെ),ഐ.എഫ്.ടി.യു

നേതാക്കന്മാര്‍: കാനം രാജേന്ദ്രനും എം.എം. ലോറന്‍സും. (തന്നേന്ന്...രണ്ടെണ്ണവും കേരളത്തീന്ന് തന്നെ.)

നേടിയെടുക്കാനുള്ള അവകാശങ്ങള്‍:
1. വിലക്കയറ്റം തടയുക.
2. ഇന്ധന പൂഴ്ത്തിവെയ്പ്പ് തടയുക.
3. തൊഴില്‍ നിയമ ലംഘനം അവസാനിപ്പിയ്ക്കുക.
4. അസംഘടിത തൊഴിലാളികള്‍ക്ക് തൊഴില്‍ സുരക്ഷ ഉറപ്പാക്കുക.
5. പ്രോവിഡം ഫണ്ട് ഓഹരി വിപണിയില്‍ നിക്ഷേപിയ്ക്കാതിരിയ്ക്കുക.

പണിമുടക്ക് ദിനത്തില്‍ നേടിയവ:
1. കേരളം നിശ്ചലം. (ഭാ‍രതത്തെ കുറിച്ച് ചോദിയ്ക്കരുത്)
2. തീവണ്ടി സര്‍വ്വീസുകള്‍ തടസ്സപ്പെട്ടു.
3. ബസ്സ് സര്‍വ്വീസ് തടയപ്പെട്ടു.
4. വ്യാപാരമേഖല അടയ്ക്കപ്പെട്ടു.
5. വ്യവസായ മേഖല പൂട്ടപ്പെട്ടു.
6. തൊഴില്‍ മേഖല നിശ്ചലം.
7. സര്‍ക്കാര്‍ സേവനങ്ങള്‍ സര്‍ക്കാര്‍ തന്നെ വേണ്ടെന്നു വച്ചു.
8. ഐ.ടി. മേഖലയിലും ഹര്‍ത്താല്‍ പൂര്‍ണ്ണം. (യാഹൂ,ഗൂഗിള്‍ എന്നിവ അതിര്‍ത്തി കടന്ന് വന്നതേയില്ല.)
9. ബാങ്കുകള്‍ അടപ്പിച്ചു.
10. സെക്രട്ടറിയേറ്റില്‍ ആരേയും കയറ്റിയില്ല.
11. കളക്ട്രേറ്റുകള്‍ പൂട്ടിയിട്ടു.

പണിമുടക്ക് കഴിയുന്നതോടെ നേടിയെടുക്കേണ്ടവ അഥവാ വിജയിച്ച പണിമുടക്കില്‍ നാളെ മുതല്‍ ലഭ്യമാകേണ്ടവ:
1. വിലകയറ്റം നാളെ മുതല്‍ വിലയിറക്കമായി മാറും.
2. പൂഴ്ത്തിവെയ്ക്കപ്പെട്ട ഇന്ധനം നാളെ മുതല്‍ പുഴയാഴൊഴുകും.
3. എല്ലാ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും ഇന്ന് രാത്രിയോടെ പരിഹാരമാകും.
4. അസംഘടിത തൊഴിലാളികള്‍ ഇന്നുമുതല്‍ സംഘടിയ്ക്കുകയാല്‍ നാളെ മുതല്‍ അവരുടെ തൊഴിലുകള്‍ സുരക്ഷിതമാകും.
5. പ്രോവിഡം ഫണ്ട് ഇന്നിമുതല്‍ ഓഹരി വിപണിയില്‍ നിക്ഷേപിയ്ക്കപ്പെടില്ല.

വിജയിച്ച പണിമുടക്കിനാല്‍ മേപ്പടി കാര്യങ്ങള്‍ നാളെ മുതല്‍ സംഭവിയ്ക്കണം. അല്ലെങ്കില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളീല്‍ സംഭവിയ്ക്കണം. സംഭവിച്ചോ ഇല്ലയോ എന്ന് അടുത്ത മാസത്തോടെ നമ്മുക്ക് കാനം രാജേന്ദ്രനോടും എം.എം. ലോറന്‍സിനോടും കത്തെഴുതി ചോദിയ്ക്കാം. അവരുടെ വിലാസം ഇപ്പോള്‍ ലഭ്യമല്ല. അത് ലഭ്യമാക്കാന്‍ കഴിയുന്നവര്‍ ഉണ്ടെങ്കില്‍ കമന്റായി ചേര്‍ക്കാന്‍ താല്പര്യപ്പെടുന്നു.

പണിമുടക്കിന്റെ വിജയ പ്രഖ്യാപനം ഇവിടെ

ബാക്കി പത്രം.
1. കേരളത്തിലെ ഒരു ദിവസത്തെ ഹര്‍ത്താലിന്റെ വില എഴുന്നൂറ് കോടി രൂപാ മാത്രം.

2. പതിവു പോലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അടിയുടെ പൂരം.

3. വാഹനങ്ങള്‍ക്ക് കല്ലെറിഞ്ഞവനെ സഹപ്രവര്‍ത്തകര്‍ പോലീസിന്റെ പിടിയില്‍ നിന്നും മോചിപ്പിച്ചു. ഉടുതുണി ഉരിഞ്ഞും പോയി.

4. പൊതുജനം വലഞ്ഞാലെന്ത്. നാടു ഭരിയ്ക്കുന്നവര്‍ക്ക് യാത്ര സുഖം സുഖകരം.

5. മകന്‍ നഷ്ടപ്പെട്ട അമ്മ മകന്റെയടുത്തെത്താന്‍ കഴിയാതെ തളര്‍ന്നവശയായി റെയില്‍വേ സ്റ്റേഷനില്‍ കുത്തിയിരുന്നു പോലും ഹര്‍ത്താല്‍ വിജയിപ്പിച്ചു.

6. കുട്ടി മരിയ്ക്കുമെന്ന് കരുതിയല്ല പണിമുടക്ക് പ്രഖ്യാപിച്ചത് : നേതാവ് എം.എം.ലോറന്‍സിന്റെ വെളിപ്പെടുത്തല്‍!

7. കൊച്ച് ചത്തതിന് ഞങ്ങളെന്നാ വേണം. ദേശാഭിമാനിയുടെ ന്യായം.

8. ശ്രീധരന്‍ നായരുടെ മൂക്ക് ഹര്‍ത്താലിന് നേര്‍ച്ചയാക്കി.

9. ഹര്‍ത്താല്‍ വിജയിപ്പിച്ചവര്‍ക്ക് കാനം രാജേന്ദ്രന്റെ നന്ദി

10. താക്കീത്. നാം നന്നാവൂല്ലാന്ന് തന്നേന്ന്!

ചേര്‍ത്ത് വയ്ക്കാം:
1. സുധീര്‍ കുമാറിന്റെ കാര്‍ട്ടൂണ്‍
2. മലയാള മനോരമയുടെ മുഖപ്രസംഗം പണിമുടക്കിന്റെ പേരില്‍ ഭീകരത.
3. മാതൃഭൂമി വാര്‍ത്ത. ജനദ്രോഹം
4. പ്രബുദ്ധ കേരളം പെരുവഴിയില്‍.ചിത്രങ്ങളിലൂടെ.
5. മാതൃഭൂമിയുടെ മുഖപ്രസംഗം അഖിലേന്‍ഡ്യാ എന്ന പേരില്‍ ഒരു സ്തംഭനം കൂടി
6. രോഷന്‍ സാം അലക്സ് എഴുതുന്നു Purely Coincidental.
7.കുട്ടു വിന്റെ ബ്ലോഗിലെ ദൈന്യം.
8. ഹരി പറയുന്നു ഹര്‍ത്താല്‍ നമ്മള്‍ വെറുത്താല്‍
9. സായന്തനം സഹികെട്ട് വിളിയ്ക്കുന്ന നല്ല തെറി നായിന്റെ മക്കള്‍ ...ഹര്‍ത്താലുകാര്‍
10. ബിപിന്‍ കെ.ദാസ് പറയുന്നു ഒരമ്മയുടെ കണ്ണീരും ആഗോള വത്ക്കരണവും
11. ജനയുഗത്തിന്റെ ഹര്‍ത്താല്‍ വിജയ സന്ദേശം ഭരണാധികാരികള്‍ക്ക് താക്കീതായ പണിമുടക്ക്

ഇന്നി ഫോര്‍വേഡായി കിട്ടിയ ഒരു മെസ്സേജില്‍ നിന്നുള്ള ഹര്‍ത്താലാഘോഷ ചിത്രങ്ങളിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം. (ഫോര്‍വേഡായി കിട്ടിയതാണ്. ഇതിന്റെ യഥാര്‍ത്ഥ ഉടമ എസ്. ജയചന്ദ്രന്‍ ആണെന്നാണ് ഫോട്ടോയില്‍ രേഖപ്പെടുത്തിയിരിയ്ക്കുന്നത്. അദ്ദേഹത്തിന്റെ അറിവോ സമ്മതമോ കൂടാതെയാണ് ഇവിടെ ഈ ഫോട്ടോകള്‍ പ്രസിദ്ധീകരിയ്ക്കുന്നത്. ഉടമയ്ക്ക് പരാതിയുണ്ടെങ്കില്‍ പിന്‍‌വലിയ്ക്കാം. പൂര്‍ണ്ണമായും ഈ ഫോട്ടോകള്‍ എസ്.ജയചന്ദ്രന് കടപ്പെട്ടിരിയ്ക്കുന്നു.)


ഇരകളെ തേടി ഹര്‍ത്താല്‍ സമരസഖാക്കളുടെ മാര്‍ച്ച് പാസ്റ്റ്.


ഹര്‍ത്താല്‍ ദിനത്തിലെ സമാധാന പരമായ കല്ലെറിയല്‍ മഹാമഹം.


ഓടുന്ന വണ്ടി തടഞ്ഞ് നിര്‍ത്തി കാറ്റൂരി വിടുന്നതെങ്ങിനെ ഹര്‍ത്താലിലെ അക്രമമാകും?


ഹര്‍ത്താല്‍ സമാധാനപരം. ഇദ്ദാണ് തികച്ചും സമാധാനപരം.

അങ്ങിനെ ഹര്‍ത്താല്‍ എന്ന ഗ്രൂപ്പ് ബ്ലോഗിലെ ആദ്യത്തെ ഹര്‍ത്താലാഘോഷം അവസാനിയ്ക്കുന്നു.
ശുഭം!

13 comments:

അഞ്ചല്‍ക്കാരന്‍ said...

ദേശീയ പണിമുടക്ക് കേരളത്തില്‍ പൂര്‍ണ്ണം.

Inji Pennu said...

അഞ്ചല്‍ക്കാരാ,
ഇത് നല്ല സംരംഭമാണ്. അങ്ങിയെങ്കില്‍ ഈ പോസ്റ്റിനെ ഒന്ന് വ്യാപിപ്പിച്ച് ഹര്‍ത്താലില്‍/ബന്ദില്‍ ഉള്ള അക്രമങ്ങള്‍ നഷ്ടങ്ങള്‍ പൊതുജന അസൌകര്യങ്ങള്‍ കൂടി വാര്‍ത്തകളുടെ ലിങ്കുകള്‍ ചേര്‍ക്കുമെങ്കില്‍ ഇതൊരു നല്ല ഇന്‍ഫര്‍മേഷന്‍ പോസ്റ്റാവും. മാത്രമല്ല, ആളുകള്‍ക്ക് നാ‍ട്ടില്‍ ഉള്ളവര്‍ക്ക് ഫോട്ടോസും കൂടി അയക്കുവാന്‍ സാധിച്ചാല്‍ ഇതൊരു ഉഗ്രന്‍ ബ്ലോഗാകും.

ഹര്‍ത്താലിനെ തീര്‍ത്തും എതിര്‍ക്കുന്നയാളല്ല. അതാളുകളുടെ പ്രതികരണശേഷിയാണ്. ഹര്‍ത്താലുകൊണ്ട് നാളെ ഗുണം ഉണ്ടാവണമെന്നുമില്ല. അത് പ്രതീകാത്മകമാണ്.

പക്ഷെ അതുകൊണ്ട് ഉണ്ടാവുന്ന പ്രൊഡക്റ്റിവിറ്റി ലോസും, പൊതുജനങ്ങള്‍ക്കുള്ള വിഷമങ്ങളും, അക്രമ സംഭങ്ങളും എല്ലാം രേഖപ്പെടുത്തി വെച്ചാല്‍ ഹര്‍ത്താലിനെ മറ്റൊരു തരത്തില്‍ പ്രകടിപ്പിക്കാന്‍ കഴിയുമെന്നൊരു ചര്‍ച്ചക്ക് വഴി തിരിയും എന്ന് പ്രത്യാശിക്കാം.

chithrakaran ചിത്രകാരന്‍ said...

തായോളി പണിമുടക്ക് വിജയം ഇവിടെ കമന്റായി എഴുതി അഞ്ചല്‍ക്കാരനെ ധര്‍മ്മ സംങ്കടത്തിലാക്കുന്നില്ല. ഇവിടെ ക്ലിക്ക് ചെയ്താല്‍ ചിത്രകാരന്റെ കേരളസംസ്കാരത്തിലുള്ള പ്രതികരണം വായിക്കാം.

Nachiketh said...

നമ്മുടെ മാധ്യമങ്ങള്‍ ഹര്‍ത്താലുകളെ അവഗണിയ്കേണ്ട കാലം അതിക്രമിച്ചിരിയ്കൂന്നു, ഓരോ ഹര്‍ത്താലിന്റെയും വിജയം ചാനലിലൂടെയും പത്രങ്ങളിലൂടെയും ആഘോഷിയ്ക്കാനുള്ള അവസരം നിഷേധിയ്കേണ്ടിയിരിയ്ക്കുന്നു, ഹര്‍ത്താല്‍ പ്രഖ്യാപനങ്ങള്‍ തന്നെ വാര്‍ത്തയാക്കാതെ അവഗണിച്ചുകൊണ്ട് സമൂഹത്തെ ബാധിച്ച ഈ ക്യാന്‍സറിനെ ഇല്ലാതാക്കാന്‍ കോടതിയൊടും ജനങ്ങളോടുമൊപ്പം മാധ്യമങ്ങളും ശ്രമിയ്കേണ്ടിയിരിയ്ക്കുന്നു.

കണ്ണൂരാന്‍ - KANNURAN said...

ഇതൊന്നു നോക്കൂ...

http://noharthal.blogspot.com/

എന്തു പറയുന്നു ഇതേപറ്റി?

Unknown said...

ആര്‌ ചത്താലെന്ത്, കാലൊടിഞ്ഞാലെന്ത്..എനിക്കും കിട്ടണം പണം .... കേരളമെന്ന് കേട്ടാലിപ്പോള്‍ പേടിയാണ്` വരുന്നത്.... കേരളത്തില്‍ അടിയന്തിരമായി പട്ടാളഭരണം വന്നേ പറ്റൂ..

ശ്രീവല്ലഭന്‍. said...

തൃശ്ശൂരിലെ മണലൂരിലും ചാവക്കാട്ടും നാളെ ഹര്‍ത്താല്‍

തൃശ്ശൂര്‍: മണലൂര്‍ നിയോജകമണ്ഡലത്തിലും ചാവക്കാട്‌ നഗരസഭാ പരിധിയിലും നാളെ ഹര്‍ത്താല്‍ നടത്താന്‍ സംഘപരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്‌തു.

ഗുരുവായൂര്‍ ക്ഷേത്രപരിസരം ഹര്‍ത്താലില്‍ നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌.

പാവറട്ടിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചതില്‍ പ്രതിഷേധിച്ചാണ്‌ ഹര്‍ത്താല്‍.

http://www.mathrubhumi.com/

krish | കൃഷ് said...

അഖിലേന്ത്യാ ഹര്‍ത്താലോ. എന്ന്, എവിടെ, എപ്പോള്‍? ഓ, ഒന്നും അറിഞ്ഞില്ലേ.
മറന്നുപോയി, ഈ അഖിലേന്ത്യാന്നു വെച്ചാല്‍ കേരളവും പ.ബംഗാളും ത്രിപുരയുമാണല്ലോ.
ജനജീവിതം സ്തംഭിപ്പിച്ച് സ്തംഭിപ്പിച്ച് എല്ലാര്‍ക്കും ആകെയൊരു ‘സ്തംഭനം’.

അപ്പോ, അടുത്തതെപ്പോഴാ.

അയല്‍ക്കാരന്‍ said...

വിലക്കയറ്റത്തിനെതിരെ ഹര്‍ത്താല്‍ നടത്തിയിട്ട് വില കുറഞ്ഞില്ലെങ്കിലോ എന്നു പേടിച്ചിട്ടാണ് പരക്കെ അടിയജ്ഞം നടത്തിയത്. വില കുറഞ്ഞു, മലയാളിയുടെ, കേരളത്തിന്‍റെ.

Anonymous said...

good work!
but what use ... its going to continue on and on ...

they are doing it for the votes/support of poor illetrate people (making them beleive that they are doing something for them) as they are sure that no one who is reading newspaper/blog or watcing tv is going to vote them...

മുക്കുവന്‍ said...

അഞ്ചല്‍ക്കാരാ,

you said it..

the people in kerala opted it. they democratically elected those idiots. so they will have to suffer these.

funny thing is it doesnt stop any party work... their leaders can travel easly without traffic. they can do their construction work too...

jai jai hartal.. :)

ഷിബു മാത്യു ഈശോ തെക്കേടത്ത് said...

മലയാളീസ്സ്സ്സ്സ്സ്സ്സ്സ്സ്..........

ഇതുകൂടി ഒന്നു വായിക്കണേ.....


നേരത്തെ പ്രഖ്യാപിക്കപ്പെട്ട പണിമുടക്കില്‍ ഉണ്ടാകുന്ന യാതൊരു ബുദ്ധിമുട്ടുകള്‍ക്കും സമരനേതാക്കള്‍ ഉത്തരവാദികള്‍അല്ലന്ന് പറഞ്ഞ് നേതാക്കള്‍ കൈ കഴുകിയ സ്ഥിതിക്ക് മലയാളികള്‍ ഇത്രയും കാര്യങ്ങള്‍ ചെയ്യുക :
http://shibu1.blogspot.com/2008/08/blog-post_21.html

Sajan said...

ഹര്‍ത്താല്‍ വിജയിച്ചേ! വിലക്കയറ്റം തീര്‍ന്നോ എന്നറിയില്ല. പക്ഷെ, മലയാളിയുടെ വില പോയിക്കിട്ടി.