അങ്ങനെ പെട്രോള്‍ വിലവര്‍ദ്ധനക്കെതിരെ ഒരു ഹര്‍ത്താല്‍ കൂടി ആഘോഷപൂര്‍വ്വം കഴിഞ്ഞുപോയി. പാവപ്പെട്ട കുറെ കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ക്കേറ്റ പരിക്കുകള്‍ മിച്ചം. ഓണാവധിയുടെ ആലസ്യം മാറും മുന്‍പ് കേരളീയര്‍ക്കാഘോഷിക്കാന്‍ അരവധി ദിനം കൂടി കിട്ടി. വിവാഹ പാര്‍ട്ടി സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ്സ് തകര്‍ത്ത്, സമരാനുകൂലികള്‍ നല്ലൊരു വിവാഹ സമ്മാനം നല്‍കി നവദമ്പതികള്‍ക്കിതൊരിക്കലും മറക്കാനാവാത്ത ദിനമാക്കികൊടുത്തു. ഹര്‍ത്താലിനോടുള്ള പ്രധിഷേധം സ്വന്തമായി രണ്ടുകാറുള്ള കുടുംബം കാളവണ്ടിയില്‍ യാത്രചെയ്തു തീര്‍ത്തു. ടിവി ക്യാമറകള്‍ സംഭവം ഭംഗിയായി പകര്‍ത്തി കേരളത്തിന് സമര്‍പ്പിച്ചു.
ബി.ജെ.പി യുടെ അനുഗ്രഹാശിസ്സുകളോടെയും സഹകരണത്തോടെയും ഇടതു പക്ഷമായിരുന്നു ഹര്‍ത്താല്‍ ആഹ്വാനം നടത്തി വിജയിപ്പിച്ചെടുത്തത്.
അടിക്കുറിപ്പ്: ഹര്‍ത്താല്‍ മൂലം വണ്ടികള്‍ പുറത്തിറക്കാന്‍ കഴിയാഞ്ഞവര്‍ക്ക് ആ പെട്രോളെങ്കിലും ലാഭം.
Monday, September 19, 2011
Subscribe to:
Post Comments (Atom)
2 comments:
പെട്രോളിന് വില കൂട്ടി സാധാരണക്കാരന്റെ വയറ്റത്തടിച്ചാണെങ്കിലും പെട്രോള്‍ കമ്പനി ഉടമകളുടെ വീടുകളിലെ പട്ടിണി മാറ്റി, ഇന്നാട്ടിലെ വേദനിക്കുന്ന കോടീശ്വരന്മാരുടെ കണ്ണീരൊപ്പുന്ന UPA സര്‍ക്കാരിന് ആയിരമായിരം അഭിവാദ്യങ്ങള്‍..
Read more: http://pathrakkaaran.blogspot.com/2011/09/blog-post_19.html#ixzz1YQXDkheM
ഹർത്താലിവർക്ക് കൊയ്തു കാലം....
മാസ ശമ്പളക്കാർ സന്തോഷിക്കുമ്പോൾ...
അവരുടെ വേതനം നൽകുന്ന സർക്കാരുകൾ...
അവിടേയും പോക്കറ്റടിക്കുന്നു ...
പാവം ജനത്തിൽ കീശ....
ഒരു ഹർത്താലിനാൽ ലഭിക്കുമോ പുണ്യം...
കൂടിയ വിലക്ക് മാറ്റമുണ്ടോ?
ഹർത്താലു കൊണ്ട് നാം എന്ത് നേടാൻ...
ഒരു നാൾ നമ്മുക്ക് നഷ്ടമായി....
Post a Comment