Thursday, January 1, 2009

നവവത്സര ഹര്‍ത്താല്‍ തലശ്ശേരിയില്‍.

രണ്ടായിരത്തി ഒമ്പതിന്റെ ആദ്യ ഹര്‍ത്താല്‍ തലശ്ശേരിയില്‍ രേഖപ്പെടുത്തി.

സി.പി.എം. തിരുവങ്ങാട് ലോക്കല്‍ കമ്മിറ്റി അംഗം കെ. ലതീഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. സി.പി.എം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ രാവിലെ ആറുമുതല്‍ വൈകിട്ട് ആറു വരയായിരുന്നു.

സംഘ പരിവാറിന്റേയും മാര്‍ക്സിസ്റ്റ് പരിവാറിന്റേയും തമ്മില്‍ തല്ലിന്റെ ഏറ്റവും ഒടുവിലത്തെ രക്തസാക്ഷിയാണ് തലശ്ശേരിയിലെ സഖാവ് ലതീഷ്.

ഭൂമി മലയാളത്തില്‍ നവവത്സരം പിറന്നു. ഒപ്പം ഹര്‍ത്താലുകളും തുടങ്ങി.


എല്ലാ മലയാളികള്‍ക്കും നൂറു ചൂടുചുകപ്പന്‍ ഹര്‍ത്താല്‍ ആശംസകള്‍.

4 comments:

retreat said...

kavitha kollaaam,

retreat said...

20090 muzhuvan shihabine harthalinte manju puthapikate .............. HARTHAL KI JAI ............

മാറുന്ന മലയാളി said...

സമൃദ്ധമായ ഒരു ഹര്‍ത്താല്‍ വര്‍ഷം എന്‍റെ വകയും ആശംസിക്കുന്നു

ഭൂമിപുത്രി said...

കേരളം വലതുകാൽ വെച്ച് ഒരു ഹർത്താൽ വർഷത്തിലേയ്കും കൂടി ഐശ്വര്യമായി കടക്കുന്നു.