ചരിത്രത്തിലെ ആദ്യ 48 മണിക്കൂർ ഹർത്താലിന് നാം ഇരകളായിരിക്കുന്നു.
രാജ്യമാകെ മുഴുവൻ തൊഴിലാളി സംഘടനകളും പ്രഖ്യാപിച്ച രണ്ടുദിവസത്തെ പൊതു പണിമുടക്ക്
ഇന്നാരംഭിച്ചിർക്കുന്നു. കേരളത്തിൽ ഫലത്തിൽ ബന്ദു് തന്നെ.
ആവശ്യങ്ങൾ: വിലക്കയറ്റം പിടിച്ചു നിർത്താൻ നടപടി സ്വീകരിക്കുക, തൊഴിൽ സംരക്ഷിക്കുക, കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കുക, തൊഴിൽ നിയമം ലംഘിക്കുന്നവർക്ക് തക്ക ശിക്ഷ നൽകുക, തൊഴിൽ നിയമം കർശനമായി നടപ്പാക്കുക, അസംഘടിത തൊഴിലാളികൾക്ക് സാമൂഹ്യ സുരക്ഷ ഉറപ്പാക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്നത് അവസാനിപ്പിക്കുക, തൊഴിൽ കരാർ വത്കരണം അവസാനിപ്പിക്കുക, മിനിമം വേതനം പ്രതിമാസം 10,000 രൂപയായി നിജപ്പെടുത്തുക, ബോണസിനും പ്രൊവിഡന്റ് ഫണ്ടിനുമുള്ള എല്ലാ പരിധികളും എടുത്തുകളയുക, എല്ലാവർക്കും പെൻഷൻ നൽകുക തുടങ്ങി 10 ആവശ്യങ്ങൾ.
അങ്ങനെ ഒരു റെക്കോർഡ് കൂടി; 48 മണിക്കൂർ രാജ്യം നിശ്ചലമാക്കി !