Monday, November 16, 2009
കാസര്‍കോട് ഹര്‍ത്താല്‍
അങ്ങനെ ഇന്നത്തെ ഹര്‍ത്താല്‍ കാസര്‍കോട് ആരംഭിച്ചിരിക്കുകയാണ്. ഇതു വരെ കാര്യമായ അനിഷ്ട സം ഭവങ്ങളൊന്നും കൂടാതെ ഹര്‍ത്താല്‍ മുന്നേറിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസം സംഭവിച്ച നിര്‍ഭാഗ്യകരമായ സംഭവങ്ങളും രണ്ട് മരണവുമാണ് ഹര്‍ത്താലിന് കാരണം. ഹര്‍ത്താലിനെതിരായ തന്റെയും യു.ഡി.എഫിന്റെയും നിലപാട് എം.എം. ഹസ്സന്‍ വിശദമാക്കിയ 'വര്‍ത്തമാനം' എന്ന പരിപാടി (സൂര്യ ടിവി) രണ്ട് ദിവസം മുമ്പ് കണ്ടതേയുള്ളൂ.. ഇന്നത്തെ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത് യു.ഡി.എഫാണെന്ന് പത്രങ്ങളില്‍ നിന്നറിയുന്നു. എന്തായാലും കാസര്‍കോട് സമാധാനം തിരികെ വരട്ടേ..
Thursday, January 1, 2009
നവവത്സര ഹര്‍ത്താല്‍ തലശ്ശേരിയില്‍.
രണ്ടായിരത്തി ഒമ്പതിന്റെ ആദ്യ ഹര്‍ത്താല്‍ തലശ്ശേരിയില്‍ രേഖപ്പെടുത്തി.
സി.പി.എം. തിരുവങ്ങാട് ലോക്കല്‍ കമ്മിറ്റി അംഗം കെ. ലതീഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. സി.പി.എം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ രാവിലെ ആറുമുതല്‍ വൈകിട്ട് ആറു വരയായിരുന്നു.
സംഘ പരിവാറിന്റേയും മാര്‍ക്സിസ്റ്റ് പരിവാറിന്റേയും തമ്മില്‍ തല്ലിന്റെ ഏറ്റവും ഒടുവിലത്തെ രക്തസാക്ഷിയാണ് തലശ്ശേരിയിലെ സഖാവ് ലതീഷ്.
ഭൂമി മലയാളത്തില്‍ നവവത്സരം പിറന്നു. ഒപ്പം ഹര്‍ത്താലുകളും തുടങ്ങി.
എല്ലാ മലയാളികള്‍ക്കും നൂറു ചൂടുചുകപ്പന്‍ ഹര്‍ത്താല്‍ ആശംസകള്‍.

Subscribe to:
Posts (Atom)